ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് : ഓഫീസിലേക്ക് ആളെ ആവശ്യമുണ്ട്
കുമ്പനാട് : ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ഏകോപിപ്പിച്ച് ഓഫീസ് വർക്കുകൾ ചെയ്യുന്നതിന് വോളണ്ടറിയായി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഓഫീസിലിരുന്നു പ്രവർത്തിക്കണം.
ദൈവവേലയുടെ ഭാഗമായി കണക്കാക്കി വേതനമില്ലാതെ പ്രവർത്തിക്കുന്നതിനായി താല്പര്യമുള്ളവർക്കാണ് മുൻഗണന.
സഭയിലെ പാവപ്പെട്ടവർക്കായി നടപ്പിലാക്കുന്ന പുതിയ പ്രോജക്ടുകൾ നിരന്തരം മോണിറ്റർ ചെയ്യുകയും അവ കമ്പ്യൂട്ടറിൽ അപ്ഡേറ്റ് ചെയ്യുകയുകയാണ് പ്രധാന ജോലി. ഇത്തരം ജോലി ചെയ്തു പരിചയമുള്ളവർക്കും വിദേശ രാജ്യങ്ങളിൽ നിന്നോ നാട്ടിലോ ജോലിയിൽ നിന്നും റിട്ടയർമെന്റ് ചെയ്തവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക : 94473 72726 , 96057 45880