മലപ്പുറം സോൺ സണ്ടേസ്കൂളിനു പുതിയ ഭാരവാഹികൾ

മലപ്പുറം സോൺ സണ്ടേസ്കൂളിനു പുതിയ ഭാരവാഹികൾ

നിലമ്പൂർ : ഐപിസി സണ്ടേസ്ക്കൂൾസ് അസോസിയേഷൻ മലപ്പുറം സോണിന്റെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

ജൂൺ 28 ന് ഐപിസി നിലമ്പൂർ ടൗൺ സഭയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രതിനിധി പാസ്റ്റർ വി.ടി. അന്ത്രയോസ് അധ്യക്ഷത വഹിച്ചു. ഐപിസി സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

മേഖല സെക്രട്ടറി പാസ്റ്റർ അജി ജോൺ റിപ്പോർട്ടും ട്രഷറാർ സിസ്റ്റർ സിഞ്ചു മാത്യു കണക്കും അവതരിപ്പിച്ചു. പാസ്റ്റർ കെ.വി. ജേക്കബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

ഭാരവാഹികൾ : ഇവാ. റ്റി.വി. സജി (പ്രസിഡണ്ട്) , ഇവാ.എ. പി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്), സിസ്റ്റർ സിഞ്ചു മാത്യു ( സെക്രട്ടറി), പാസ്റ്റർ തോമസ്കുട്ടി (ജോയിൻ്റെ സെക്രട്ടറി)ബ്രദർ അനീഷ് മാത്യു ( ട്രഷറർ), പാസ്റ്റർ: സ്റ്റീഫൻ മാത്യു ( ടാലൻ്റെ കൺവീനർ) എന്നിവരെയും

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ മനോജ് (മഞ്ചേരി സെൻ്റർ), സുനിൽ(നിലമ്പൂർ നോർത്ത് സെൻ്റർ), പാസ്റ്റർ ജോർജ്ജ് ജോസ് ( നിലമ്പൂർ സൗത്ത് സെൻ്റെർ), ഇവാ. സജിമോൻ (കുറ്റിപുറം സെൻ്റെർ), സിസ്റ്റർ: നീതു (തിരൂർ സെൻ്റെർ ) എന്നിവരെയും തിരഞ്ഞെടുത്തു.