ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ : ടീച്ചേഴ്സ് ട്രെയിനിങ് നടന്നു

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ : ടീച്ചേഴ്സ് ട്രെയിനിങ് നടന്നു

കോഴിക്കോട് : ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റിന്റെ ചുമതലയിൽ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി . കോഴിക്കോട് ഫിലദൽഫിയ ഹാളിൽ ഏപ്രിൽ 27 ന് രാവിലെ 10 മുതല്‍ നടന്ന ട്രയിനിംഗ് ക്യാമ്പ് സംസ്ഥാന ഡയറക്ടർ പാസ്റ്റർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തതു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറർ ബ്രദർ ഫിന്നി പി മാത്യു, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരി , പാസ്റ്റർ ജോസ് തോമസ് ജേക്കബ് എന്നിവർ ക്ലാസ്സുകള്‍ എടുത്തു . ഡെപ്യൂട്ടി ഡയറക്ടർ  ബെന്നി പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സമതി അംഗം പാസ്റ്റർ ബിജു വർഗീസ് തേക്കടി , ഐപിസി സ്റ്റേറ്റ് കൗൺസില്‍ മെമ്പർ  സജി മത്തായി കാതേട്ട് എന്നിവർ ആശംസകളറിയിച്ചു . മേഖല പ്രസിഡന്റ്‌ പാസ്റ്റർ അന്ത്രയോസ്‌ തോമസ്. സെക്രട്ടറി പാസ്റ്റർ അജി ജോൺ,ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി പി. തോമസ് കൂട്ടി, ട്രഷറർ സിസ്റ്റർ സിഞ്ചു മാത്യു എന്നിവർ നേതൃത്വം നൽകി .മലപ്പുറം മേഖലയിലെ 50 ൽ അധികം അധ്യാപകർ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു. ഈ വർഷത്തെ സ്റ്റേറ്റ് സർക്കുലർ 2023 ന്റെ വിതരണത്തിനായി പ്രത്യേകം പ്രവർത്തകരുടെ സമ്മേളനവും നടന്നു . ഓരോ സെന്ററുകളിലേക്കുള്ള സർക്കുലർ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി .

Advertisement