ഐപിസി സ്റ്റേറ്റ് കൺവൻഷൻ : വടക്കേഞ്ചേരിയിൽ ഒരുക്കങ്ങൾ തുടങ്ങി; ഉപവാസ പ്രാർത്ഥന ഓഗ . 2 ന്

ഐപിസി സ്റ്റേറ്റ് കൺവൻഷൻ : വടക്കേഞ്ചേരിയിൽ  ഒരുക്കങ്ങൾ തുടങ്ങി; ഉപവാസ പ്രാർത്ഥന ഓഗ . 2 ന്

വാർത്ത: എബ്രഹാം വടക്കേത്ത്

കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവംബർ 29 മുതൽ ഡിസം. 3 വരെ പാലക്കാട് വടക്കഞ്ചേരിയിൽ നടക്കും.

ജൂലൈ 24 ന് വടക്കഞ്ചേരിയിൽ നടന്ന ആലോചന മീറ്റിംഗിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പങ്കെടുത്തു കൺവൻഷൻ ക്രമീകരണങ്ങൾ വിലയിരുത്തി.വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

സെന്റർ ശുശ്രൂഷകന്മാരായ പാസ്റ്റർ ജോസ് വർഗീസ് , ടി.പി. പൗലോസ് , ജന. ജോയിന്റ് കൺവീനർ ജിമ്മി കുര്യാക്കോസ് , ജോ. കൺവീനർമാരായ ജോർജ് തോമസ് വടക്കഞ്ചേരി , പി.വി. മാത്യു, കൗൺസിലംഗങ്ങളായ പാസ്റ്റർ മാത്യു കെ. വർഗീസ്, എബ്രഹാം വടക്കേത്ത് , വിൽസൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

കൺവൻഷന്റെ അനുഗ്രഹത്തിനായി ഓഗ.2 ന് വടക്കഞ്ചേരിയിൽ പ്രാർഥന നടക്കും.