ഐപിസി തിരുവല്ല സെന്റർ കൺവെൻഷൻ ജനു. 12 മുതൽ 15 വരെ

ഐപിസി തിരുവല്ല സെന്റർ കൺവെൻഷൻ ജനു. 12 മുതൽ 15 വരെ

വാർത്ത: ഏബ്രഹാം ടി.മാത്യു തിരുവല്ല

തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ  ജനു. 12 മുതൽ 15 വരെ  വ്യാഴം തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.   സെന്റർ മിനിസ്റ്റർ ഡോ. പാസ്റ്റർ കെ.സി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് ( വെൺമണി ),  ഷിബു തോമസ് ( ഒക്കലഹോമ ),  സാം മാത്യു,  ജോയ് പാറക്കൽ, റെജി ( ശാസ്താംകോട്ട ), പി സി ചെറിയാൻ ( റാന്നി ) എന്നിവർ പ്രസംഗിക്കും. 

തിരുവല്ല സെന്റർ   ക്വയറിനൊടൊപ്പം ഡോ. ബ്ലസൻ മേമന ,ഷിജിൻ ഷാ , ഷാരോൺ വർഗീസ്, ബ്രദർ കൊച്ചുമോൻ & അനു ( അടൂർ ) എന്നിവർ ഗാനങ്ങൾ ആലപിക്കും. 14 ശനിയാഴ്ച സംയുക്ത മാസയോഗവും, 15 ഞായറാഴ്ച സംയുക്ത ആരാധനയും ഉണ്ടായിരിക്കും. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും.

Advertisement