ഐപിസി തൊടുപുഴ സെന്റര്‍ സംയുക്ത ആരാധന

ഐപിസി തൊടുപുഴ സെന്റര്‍ സംയുക്ത ആരാധന

കോലഞ്ചേരി: ഐപിസി തൊടുപുഴ സെന്റര്‍  സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും സെപ്റ്റംബര്‍ 10 ഞായര്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ തൊടുപുഴ ടൗണ്‍ ഹാളില്‍ വച്ച് നടക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ പി.കെ. രാജന്‍ തിരുവത്താഴ ശുശ്രൂഷ നടത്തും. പാസ്റ്റര്‍മാരായ സിബി കുരുവിള, എബ്രഹാം പി. രാജന്‍ എന്നിവര്‍ വചനശുശ്രൂഷ നടത്തും.

ഇവാ. റെന്‍സിംഗ് എറണാകുളം & ബ്രദര്‍ ഗോഡ്‌ലി മാനുവല്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ പി.ജെ. മാനുവല്‍, പീറ്റര്‍ കെ. യോയാക്കി, ഇവാ. റോബിന്‍ ഡേവിഡ്, ബ്രദര്‍ സജി എബഹാം തുടങ്ങിയവര്‍ യോഗക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത: മാത്യു കിങ്ങിണിമറ്റം