ഐപിസി തമിഴ്നാട് സണ്ടേസ്കൂൾസ് അസ്സോസിയേഷൻ വാർഷിക പരീക്ഷ നവം. 26 ന്
മധുര : ഐപിസി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ തമിഴ്നാട് സംസ്ഥാന വാർഷിക പരീക്ഷ നവംബർ 26 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
180 കേന്ദ്രങ്ങളിലായി 2000 കുട്ടികൾ പരീക്ഷ എഴുതും. പാസ്റ്റർമാരായ ജപരാജ്, പ്രകാശ് വാഴത്തോപ്പിൽ, റിജു എം. കുര്യൻ, ജോൺ സാമുവേൽ, ബ്രദർ സാജൻ മാത്യു എന്നിവർ നേതൃത്വം നൽകും.