ഐപിസി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ ഏകദിന ക്യാമ്പ് മെയ് 4 ന്
ഷാർജ: ഐപിസി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ ഏക ദിന ക്യാമ്പ് മെയ് 4, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. കൗമാരക്കാർക്കും യുവജനങ്ങൾക്കും ഉള്ള ഏക ദിന റിട്രീറ്റിന്റെ തീം " Abide in Christ " എന്നതാണ്. റവ. വിൽസൺ ജോസഫ് ( പ്രസിഡന്റ്, ഐപിസി യുഎഇ റീജിയൻ ) ക്യാമ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോ വിൽസൺ (കാനഡ ) പാസ്റ്റർ സുജിത്. എം. സുനിൽ (നാഗപൂർ) എന്നിവർ ക്ലാസുകൾ നയിക്കും. പാട്ട്, ആരാധന, ഗെയിംസ്, പപ്പറ്റ് ഷോ കൂടാതെ കുട്ടികക്ക് പ്രത്യേകം കൌൺസിലിംഗ് എന്നിവ ഉണ്ടായിക്കുമെന്ന് സിസ്റ്റർ ജീൻ ഷാജി (പ്രിൻസിപ്പൽ) അറിയിച്ചു.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത് ഷാർജ