ഐപിസി യുകെ അയർലൻഡ് റീജിയൻ പതിനാറാമത് വാർഷിക കൺവെൻഷൻസമാപിച്ചു

ഐപിസി യുകെ അയർലൻഡ് റീജിയൻ പതിനാറാമത് വാർഷിക കൺവെൻഷൻസമാപിച്ചു

പാസ്റ്റർ പി.സി. സേവ്യർ യു കെ

ബാത്ത് :  ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ പതിനാറാമത് വാർഷിക കൺവെൻഷൻ അനുഗ്രഹ പൂർണമായി സമാപിച്ചു.

പാസ്റ്റർ വിനോദ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ സാബു വർഗീസ് മുഖ്യ പ്രസംഗകനായിരുന്നു.

 ഞായറാഴ്ച സീനിയർ മിനിസ്റ്റർ പാസ്റ്റർ ബാബു സക്കറിയയുടെ നേതൃത്വത്തിൽ കർതൃമേശ ശുശ്രൂഷയും നടന്നു. വിവിധ സെക്ഷനുകളിൽ, പാസ്റ്റർമാരായ വിൽസൺ ബേബി, മനോജ് എബ്രഹാം, സജി യോഹന്നാൻ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സി.ടി എബ്രഹാം, ജെയിംസ് ചാക്കോ , പി സി സേവിയർ എന്നിവർ പ്രസംഗിച്ചു. ബ്രദർ ജോബിൻ ജോർജിന്റെ നേതൃത്വത്തിൽ റീജിയൻ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകി. റീജീയൻ സെക്രട്ടറിയും, ലോക്കൽ കൺവീനറുമായ ഡി. ഗോൾ ലൂയിസ്, ബ്രദർ ജോൺ മാത്യു, റീജിയൻ ട്രഷറർ ബ്രദർ ജോൺ മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisement