ഐപിസി യുകെ അയർലെൻറ് റീജിയൻ കൺവൻഷൻ ഏപ്രിൽ 14 മുതൽ

ഐപിസി യുകെ അയർലെൻറ് റീജിയൻ കൺവൻഷൻ ഏപ്രിൽ 14 മുതൽ

പാസ്റ്റർ പി.സി. സേവ്യർ (ഗുഡ്ന്യൂസ്)

ഐപിസി യുകെ അയർലെൻറ് റീജിയന്റെ 16 മത് കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പ്രസിദ്ധമായ ബാത്ത് (King Edward's School, North Road, Bath, BA2 6HU) പട്ടണത്തിൽ നടക്കും. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് 14 ന് ഉച്ചകഴിഞ്ഞ് 2 ന് ഉൽഘാടനം നിർവഹിക്കും. പാസ്റ്റർ സാബു വർഗീസ് (യുസ്എ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.

വെള്ളിയാഴ്ച റീജിയൻ പി വെ പി എ, സൺഡേ സ്കൂൾ, സോദരീ സമാജം മീറ്റിങ്ങുകൾ നടക്കും. ശനിയാഴ്ച യുവജനങ്ങൾക്കായി പ്രത്യേകം മീറ്റിങ്ങ് നടത്തും. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കൺവൻഷൻ്റ വിജയത്തിന് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ലോക്കൽ ഐപിസി സഭയായ ബെഥേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകനും റീജയൻ സെക്രട്ടറിയുമായ പാസ്റ്റർ ഡിഗോൾ ലൂയീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.