ഐപിസി യുകെ & അയർലൻ്റ് റീജിയൻ കൺവൻഷൻ ഇന്ന് ഏപ്രിൽ 5 മുതൽ

ഐപിസി യുകെ & അയർലൻ്റ് റീജിയൻ കൺവൻഷൻ ഇന്ന് ഏപ്രിൽ 5 മുതൽ

പാസ്റ്റർ പി.സി.സേവ്യർ (ഗുഡ്ന്യൂസ്)

ലണ്ടൻ: ഐപിസി യുകെ & അയർലൻ്റ് 17 മത് റീജിയൻ വാർഷിക കൺവൻഷൻ ഏപ്രിൽ 5 മുതൽ 7 വരെ  ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ലീഡ്സ് പട്ടണത്തിൽ നടക്കും.  റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ സാം ജോർജ് (USA), പാസ്റ്റർ വിൽസൺ വർക്കി (USA), പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ മുഖ്യസന്ദേശം നൽകും. റീജയൻ സംഗീത വിഭാഗം, മറ്റു സന്ദർശകരായ പ്രസിദ്ധ ഗായകരുമായി ചേർന്ന് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമായി പ്രത്യേക സെക്ഷനും ലേഡീസ് മീറ്റിങ്ങും നടക്കും.

ഞായറാഴ് സംയുക്ത ആരാധനയും കർതൃമേശ ശുശ്രുഷയും ഉണ്ടായിരിക്കും. മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി റീജയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയീസ്‌, മറ്റു എക്സികുട്ടീവ്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ലോക്കൽ സഭാ ശുശ്രൂഷകനായ പാസ്റ്റർ പി.സി.സേവ്യർ ലോക്കൽ കൺവീനറായും പ്രവർത്തിക്കുന്നു.