ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി നിറവിലേക്ക്

ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍  ഗോള്‍ഡന്‍ ജൂബിലി നിറവിലേക്ക്

കെ.എ. തോമസും റ്റിജു തോമസും കണ്‍വീനര്‍മാര്‍

ഹൂസ്റ്റണ്‍ : പെന്തക്കോസ്തു ലോകത്തെ അഭിമാനവും, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സഭയുമായ ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ അമ്പതാം വാര്‍ഷികത്തിലേക്ക്.

1974 ഒക്ടോബറില്‍ ചുരുക്കം ചില കുടുംബങ്ങളുമായി ആരംഭിച്ച ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ മലയാളി പെന്തക്കോസ്തു സമൂഹത്തിന്‍റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തോടൊപ്പം നിറഞ്ഞുനിന്ന സഭയാണ്. ലോകസുവിശേഷീകരണത്തിനും, സഭകള്‍ സ്ഥാപിക്കുന്നതിനും, പെന്തക്കോസ്തു സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും, സാമൂഹികസേവനത്തിനും, ഐ.പി.സി സഭകളുടെ ആഗോള വിശാലതയ്ക്കും ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ വിവിധ പദ്ധതികളാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തേക്ക് ക്രമീകരിക്കുന്നത്. അമ്പത് വര്‍ഷം നടത്തിയ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നന്ദി അര്‍പ്പിക്കുക 'EMET' (വിശ്വസ്തത) എന്നതാണ് സുവര്‍ണ്ണജൂബിലിയുടെ ലക്ഷ്യം. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 2023 ഡിസംബര്‍ 9 ന് തുടക്കം കുറിക്കും. ഉത്ഘാടനസമ്മേളനത്തിന് ഗ്രാമി അവാര്‍ഡ് ജേതാവും, പ്രശസ്ത ക്രിസ്തീയസംഗീത ഗ്രൂപ്പായ മാവറിക് സിറ്റി മ്യൂസികിന്‍റെ ഗായിക മേരിആന്‍ ജോര്‍ജ് മുഖ്യാതിഥിയായി സംഗീതശുശ്രൂഷ നിര്‍വ്വഹിക്കുന്നു.

ബ്രദര്‍ കെ.എ. തോമസ് കണ്‍വീനറായും, ബ്രദര്‍ റ്റിജു തോമസ് ജോയിന്‍റ് കണ്‍വീനറുമായി നേതൃത്വം കൊടുക്കുന്ന സുവര്‍ണ്ണജൂബിലിക്ക് പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി, ബ്രദേഴ്സ് ജോഷിന്‍ ഡാനിയേല്‍, വില്‍സണ്‍ മാത്യു, ഈപ്പന്‍ വര്‍ക്കി, ജോര്‍ജ് തോമസ്, ചാക്കോ പി നൈനാന്‍, എബി മാത്യു, ഡഡ്ലി ജേക്കബ്, ജെറിന്‍ തോമസ്, അനൂപ് ജോണ്‍, അജയ് മാത്യൂസ്, സിസ്റ്റേഴ്സ് മോളി മാത്യു, ജോയിസ് ജോണ്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

അമ്പത് വര്‍ഷത്തെ ഐ.പി.സി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭയുടെ ചരിത്രത്തെ കോര്‍ത്തിണക്കി ഗോള്‍ഡന്‍ ജൂബിലി സുവനീര്‍ പ്രസിദ്ധീകരിക്കുന്നു. സുവനീര്‍ കമ്മറ്റിയുടെ ചീഫ് എഡിറ്ററായി ബ്രദര്‍ കെ.വി. വര്‍ഗീസ്, അസ്സോസിയേറ്റ് എഡിറ്റര്‍ ബ്രദര്‍ ജോസഫ് കുര്യന്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി പാസ്റ്റര്‍ വില്‍സന്‍ വര്‍ക്കി, ബ്രദേഴ്സ് ജോഷിന്‍ ഡാനിയേല്‍, വില്‍സണ്‍ മാത്യു, കെ.എ. തോമസ്, റ്റിജു തോമസ്, ഡോ. മനു ചാക്കോ, വെസ്ലി ആലുംമൂട്ടില്‍, സ്റ്റീഫന്‍ സാമുവേല്‍, ജോണ്‍സ് ഏബ്രഹാം, ജോയി തുമ്പമണ്‍, സിസ്റ്റര്‍ ജൂലിയ ജോര്‍ജ് എന്നിവര്‍ ചുമതല വഹിക്കുന്നു.

സുവിശേഷീകരണത്തിനും, ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നന്ദി അര്‍പ്പിക്കുന്ന വ്യത്യസ്ത സമ്മേളനങ്ങളും, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുവര്‍ണ്ണജൂബിലി വര്‍ഷം ദൈവനാമമഹത്വത്തിനായി സമര്‍പ്പിക്കുവാന്‍ ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.

ജോഷിന്‍ ഡാനിയേല്‍

(സെക്രട്ടറി)

Advertisement