ഐപിസി വാളകം സെന്റർ കണ്‍വന്‍ഷന്‍ ജനു. 2 മുതൽ

ഐപിസി വാളകം സെന്റർ കണ്‍വന്‍ഷന്‍ ജനു. 2 മുതൽ

മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ വാളകം സെന്റര്‍ 95-ാമത് കണ്‍വന്‍ഷന്‍ 2024 ജനുവരി 2 ചൊവ്വ വൈകിട്ട് 6 മണി മുതല്‍ 7 ഞായര്‍ ഉച്ചയ്ക്ക് 1 മണി വരെ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍  നടക്കും.

പാസ്റ്റര്‍ കെ.വി. പൗലോസ് സമര്‍പ്പണശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെണ്‍മണി, പോള്‍ ഗോപാലകൃഷ്ണന്‍, സണ്ണി കുര്യന്‍, ബി. മോനച്ചന്‍ കായംകുളം എന്നിവര്‍  പ്രസംഗിക്കും.

പാസ്റ്റര്‍ ലോഡ്‌സണ്‍ ആന്റണി,  എബ്ബേസ് ജോയി എന്നിവര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 5 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന വുമണ്‍സ് ഫെലോഷിപ്പ് മീറ്റിംഗില്‍ സിസ്റ്റര്‍ അന്നമ്മ ശമുവേല്‍ പ്രസംഗിക്കും. 6-ാം തീയതി ശനിയാഴ്ച ശുശ്രുഷക സമ്മേളനം രാവിലെ 10 മണി മുതലും 7-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ സംയുക്താരാധന, കര്‍ത്തൃമേശയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും.

പാസ്റ്റര്‍ രാജന്‍ വി. മാത്യു, പാസ്റ്റര്‍ അനില്‍ കുര്യാക്കോസ്,  റ്റി.ഡി. ജോര്‍ജ്,  സി.പി. ജോണ്‍സണ്‍,  മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Advertisement