സ്മൈൽ പ്രോജ്കറ്റിലൂടെ അടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സ്മൈൽ പ്രോജ്കറ്റിലൂടെ അടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട് : ഐപിസിയിലെ വിവിധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായ തോമസ് കെ. വർഗീസ് സിപിഎയുടെ ധനസഹായത്തോടെ ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന ആടുവളർത്തൽ പദ്ധതിയായ സ്മൈൽ പ്രോജക്ടിലേക്ക് ആടുവളർത്താൻ താല്പര്യമുള്ള ഐപിസി അംഗങ്ങളായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / സഭാ ശുശ്രൂഷകൻ ഇവരുടെ ശുപാർശ കത്തോടുകൂടി ഓഗ. 15 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിലൊ, കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരുടെ പക്കലോ ഏൽപിക്കേണ്ടതാണ്.

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോർജ് മത്തായി സിപിഎയുടെ കുടുംബം നേതൃത്വം നല്കുന്ന പ്രോജക്ട് ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമായതിനാലാണ് ഒക്കലഹോമയിലെ തോമസ് കെ. വർഗീസും കുടുംബവും ഈ പ്രോജക്ടുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്. ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗമായ തോമസ് വർഗീസ് അമേരിക്കയിലെ വിവിധ ഫാമിലി കോൺഫ്രൻസുകളിലെ എക്സിക്യൂട്ടീവും സജീവാംഗവുമാണ്.

അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ :94473 72726, +91 99953 61914.

സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) പാസ്റ്റർ വർഗീസ് ബേബി ( സ്പിരിച്വൽ മെന്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

Advertisement