ഡബ്ലിൻ IGM സഭയിൽ കൺവൻഷൻ നവം.2 മുതൽ

ഡബ്ലിൻ IGM സഭയിൽ കൺവൻഷൻ നവം.2 മുതൽ

ഡബ്ലിൻ : അയർലണ്ടിലെ പ്രഥമ മലയാളി പെന്തെകോസ്തൽ സഭയും യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർ - ഡിനോമിനേഷനൽ മലയാളി പെന്തെകോസ്തൽ  സഭയുമായ ഇമ്മാനുവൽ ഗോസ്പൽ മിഷൻ (IGM, ഡബ്ലിൻ, അയർലൻഡ്) ന്റെ വാർഷിക കൺവെൻഷനും യുവജന സെമിനാറും നവംബർ 2 മുതൽ 4 ശനിയാഴ്‌ച വരെ IGM ചർച്ച് ഹാൾ, Unit 244, ബ്ലാഞ്ചാർഡ്സ്റ്റൺ കോപ്പറേറ്റ് പാർക്ക് 2, ബാലിക്കൂളിന്, ഡബ്ലിൻ 15 ൽ നടക്കും.

 പ്രസിഡന്റ് പാസ്റ്റർ ബിനിൽ ഫിലിപ്പ് പ്രാർത്ഥിച്ച്  ആരംഭിക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യപ്രസംഗകനായിരിക്കും. 

വെള്ളിയാഴ്‌ചയും, ശനിയാഴ്‌ചയും പകൽ 10.30 നും വൈകിട്ട് 6.30 നും യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, സിബി മാത്യൂ (ബംഗളുരു) എന്നിവർ പ്രസംഗിക്കും. ഇവാ. ഇമ്മാനുവൽ കെ.ബി യുടെ നേതൃത്വത്തിൽ IGM ക്വയർ ഗാനശുശ്രൂഷ നയിക്കും.

വിവരങ്ങൾക്ക് : പാസ്റ്റർ ബിനിൽ ഫിലിപ്പ് +353 (87) 660 0530,  ബൈജു സാമുവൽ രാജു +353 (89) 415 6582

അയർലണ്ടിലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ് ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ജോബി ശാമുവേൽ ഡബ്ലിൻ (ഗുഡ്ന്യൂസ് ) -+353 89 264 5969

Advertisement