ഐപിസി അയർലണ്ട് & ഇ യു റീജിയൻ കൺവെൻഷനു അനുഗ്രഹീതസമാപ്തി

ഐപിസി അയർലണ്ട് & ഇ യു റീജിയൻ കൺവെൻഷനു അനുഗ്രഹീതസമാപ്തി

ഡബ്ലിൻ : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി . 

27ന് വൈകിട്ട് 6 ന് ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോബി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു സ്വാഗതം ആശംസിക്കുകയും ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം രണ്ടാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് കേരളക്കരയിലെ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) മുഖ്യ സന്ദേശം നൽകി.

ശനിയാഴ്ച രാവിലെ അയർലൻഡ് &ഇ യു റിജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ കലണ്ടറും ന്യൂസ് ലെറ്ററും റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം പ്രകാശനം ചെയ്തു. 

പാസ്റ്റർ ബാബു സക്കറിയ, പാസ്റ്റർ രാജു മേത്ര എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സോദരി സമാജവാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസ് മുഖ്യ സന്ദേശം നൽകി .തുടർന്ന് നടന്ന സൺഡേ സ്കൂളിന്റെ വാർഷിക സമ്മേളനത്തിൽ സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനദാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി ഡബ്ലിൻ സഭ നേടുകയും ചെയ്തു. തുടർന്ന് നടന്ന പി വൈ പി എ യുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസ് സന്ദേശം നൽകുകയും2024- 25 നടന്ന പി വൈ പി എ താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി  പിസിഐ ഡബ്ലിൻ സഭ നേടുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അധ്യക്ഷത വഹിക്കുകയും പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) തിരുവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇ യു റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് അധ്യക്ഷത വഹിക്കുകയും റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം തിരുവത്താഴ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ പാസ്റ്റർ രാജു മേത്ര സമാപന സന്ദേശം നൽകുകയും ചെയ്തു.

രണ്ടാമത് റീജിയൻ കൺവെൻഷനിൽ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവെൻഷന്റെ സമാപന യോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നവംബർ മാസത്തിൽ ആരംഭിക്കാൻ പോകുന്ന മോറിയ ബൈബിൾ സെമിനാരിയെകുറിച്ചുള്ള വിശദീകരണം പാസ്റ്റർ ജോബി ശമുവൽ നൽകി. ട്രഷറർ രാജൻ ലൂക്കോസ് നന്ദി പറഞ്ഞു.