ഐപിസി ഡബ്ലിൻ വിബിഎസിന് അനുഗ്രഹീത സമാപ്തി

ഡബ്ലിൻ : ഐപിസി ഡബ്ലിൻ സഭയും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കിയ കുട്ടികൾക്കായുള്ള വിബിഎസ് ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ ഏപ്രിൽ 1മുതൽ 4 വരെ നടന്നു.
''മൈ ആങ്കർ'' എന്ന തീം മിന്റെ അടിസ്ഥാനത്തിൽ നടന്ന വി ബി എസിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . കുട്ടികളുടെ കൂട്ടുകാരൻ ജോൺ അങ്കിൾ മുഖ്യ ആകർഷണമായിരുന്നു. ബ്രദർ ഫിജോയിയും ടീമും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
Advertisement