അയര്‍ലന്‍ഡിൽ പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി നയിക്കുന്ന ഗാനശുശ്രൂഷ നവം. 3 ന്
പോര്‍ട്ടാഡൗണ്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ക്രെയ്ഗാവണിലെ പോര്‍ട്ടാഡൗണില്‍ പാസ്റ്റര്‍ ബ്ലസന്‍ മാത്യു നേതൃത്വം നല്കുന്ന റിവൈവല്‍ ചര്‍ച്ചിൻ്റെ ആഭിമുഖ്യത്തിൽ നവം. 3 ന് കമ്യൂണിറ്റി ഇന്റര്‍കള്‍ചറല്‍ യോഗങ്ങൾ നടക്കും. രാജ്യാന്തര വര്‍ഷിപ്പ് ലീഡര്‍ പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി മുഖ്യഗാനശുശ്രൂഷകൾ നിർവഹിക്കും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെത്തുന്ന മലയാളികള്‍ക്കു പുറമേ തദ്ദേശിയരായ വിശ്വാസികളും ഇംഗ്ലീഷില്‍ നടക്കുന്ന ആരാധനാ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: +447765152495