അയർലണ്ടിലെ കൗണ്ടി കോർക്കിലും കെറിയിലും ഐ പി സി അയർലൻഡ് & ഇ.യു. റീജിയന് പുതിയ പ്രവർത്തങ്ങൾ

അയർലണ്ടിലെ കൗണ്ടി കോർക്കിലും കെറിയിലും ഐ പി സി അയർലൻഡ് & ഇ.യു. റീജിയന് പുതിയ പ്രവർത്തങ്ങൾ

അയർലണ്ട് : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജിയൻ്റെ പുതിയ പ്രവർത്തനങ്ങൾ കൗണ്ടി കോർക്കിലും കെറിയിലും ആരംഭിക്കുന്നു. 

ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും.

കെറിയിലുള്ള കൂട്ടായ്മയുടെ ഉദ്ഘാടനം ഡിസംബർ 8 ന് രാവിലെ 10.30 ന് ട്രാലീയിലുള്ള കോളിസ് സാൻഡസ് ഹൗസിൽ നടക്കും.

ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാമും സെക്രട്ടറി പാസ്റ്റർ സാനു മാത്യുവും പങ്കെടുക്കും. പാസ്റ്റർ ജെ റോബിൻസൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. 

കോർക്കിലുള്ള കൂട്ടായ്മയുടെ ഉദ്ഘാടനം ഡിസംബർ 8 ന് വൈകിട്ട് 5 മണിക് കെറി പൈക്ക് കമ്മ്യൂണിറ്റി സെന്ററിൽ  നടക്കും. ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാമും സെക്രട്ടറി പാസ്റ്റർ സാനു മാത്യുവും പങ്കെടുക്കും.പാസ്റ്റർ ഷോൺ മാത്യു ശിശ്രുഷകൾക്ക് നേതൃത്വം നൽകും. 

കൗണ്ടി കോർക്കിലും കെറിയിലും എത്തുന്നവർക്ക് ആരാധനക്കും ആത്മീയ കൂട്ടായ്മക്കും ബന്ധപ്പെടാം.

പാസ്റ്റർ ഷോൺ മാത്യു -089 442 6977 (കോർക്ക് )

പാസ്റ്റർ ജെ റോബിൻസൺ - 089 223 6202(കെറി )