ഐപിസി അയർലൻഡ് & ഇ യു റീജിയൻ കൺവൻഷൻ സെപ്.27 മുതൽ 29 വരെ
വാർത്ത: പാസ്റ്റർ ജോബി ശമുവേൽ
ഡബ്ലിൻ : ഉത്തര ആധുനികതയിൽ മലയാളി സമൂഹത്തിന്റെ കുടിയേറ്റ വിളനിലമായ അയർലണ്ടിൽ ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെൻട്രലിൽ നടക്കും.
27ന് വൈകിട്ട് 6.30ന് ഐപിസി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി ( രാജു മേത്ര) തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കും. റീജിയൻ കൊയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.
ശനിയാഴ്ച രാവിലെ പത്തുമണി മുതൽ ഒരു മണി വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ അഞ്ചു മണിവരെ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികവും വൈകുന്നേരം 6 :30 മുതൽ 9 മണി വരെ പൊതുയോഗവും നടക്കും. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ നടക്കുന്ന സംയുക്ത ആത്മീയസമ്മേളനം ആരാധനയോടും കർതൃമേശയോടും കൂടി സമാപിക്കും.
ശക്തമായ ആത്മപകർച്ചയുടെയും ദൈവവചന പ്രകോഷണത്തിന്റെയും അവിസ്മരണീയ ദിനരാത്രങ്ങളെ വരവേൽക്കുവാൻ വിശ്വാസ സമൂഹവും ഡബ്ലിൻ പട്ടണവും ഒരുങ്ങി കഴിഞ്ഞു. ഐപിസി അയർലൻഡ്& ഇ യു റീജിയൻ കൺവെൻഷനിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ പെന്തക്കോസ്ത് സമൂഹത്തിനു പുറമേ അയൽ രാജ്യങ്ങളിലുള്ള കർതൃദാസന്മാരും ദൈവമക്കളും പങ്കെടുക്കും.
ഐപിസി അയർലൻഡ് &ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും.
ജനറൽ കോഡിനേറ്റർ ആയി പാസ്റ്റർ ജോബി ശമുവേൽ , ജോയിന്റ് കോർഡിനേറ്റർസ് ആയി പാസ്റ്റർ സാമുവൽ ഫിലിപ്പ്, പാസ്റ്റർ നിതിൻ കെ തോമസ് എന്നിവർ പ്രവർത്തിക്കുന്നു.
Advertisement
Advertisement