ഐപിസി അയർലൻഡ് & ഇ. യു റീജിയന് കൗണ്ടി റോസ്കോമണിൽ പുതിയ പ്രവർത്തനം
അയർലൻഡ് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അയർലൻഡ് & ഇ യു റീജിയന്റെ കൗണ്ടി റോസ്കോമണിലുള്ള പുതിയ പ്രവർത്തനമായ ഐപിസി ഗ്ലോബൽ പ്രയർ സെന്റർ കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ 28 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ റോസ് കോമണിലുള്ള കമ്മ്യൂണിറ്റി സ്പോർട്സ് പാർക്കിൽ നടക്കും.
ഐപിസി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു പങ്കെടുക്കും .
പാസ്റ്റർ ജോജി ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സിറ്റിയിൽ നിന്നും 3 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ എത്തുന്ന കമ്മ്യൂണിറ്റി സ്പോർട്സ് പാർക്കിൽവച്ചു എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12 മണി വരെ ആരാധന ഉണ്ടായിരിക്കും. റോസ്കോമണിലും സമീപപ്രദേശങ്ങളിലും ഉള്ളവർക്ക് ആത്മ നിറവിൽ ഉള്ള ആരാധനയ്ക്കും ആത്മീയ കൂട്ടായ്മകൾക്കും ബന്ധപ്പെടാം. പാസ്റ്റർ ജോജി ജോൺസൻ - 0894773312
(Marketing news)
അയർലൻ്റിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ജോബി സാമുവേൽ : +353 89 264 5969