പാസ്റ്റർ ബിജു ബേബി കൊട്ടാരക്കര അയർലൻഡ് ബഥേൽ ക്രിസ്ത്യൻ അസംബ്ലി സഭയുടെ പാസ്റ്ററായി ചുമതലയേറ്റു

പാസ്റ്റർ ബിജു ബേബി കൊട്ടാരക്കര അയർലൻഡ്  ബഥേൽ ക്രിസ്ത്യൻ അസംബ്ലി സഭയുടെ പാസ്റ്ററായി ചുമതലയേറ്റു

 ഷാജൻ ജോൺ ഇടയ്ക്കാട്

ഡബ്ലിൻ : മികച്ച പ്രഭാഷകനും ബൈബിൾ അദ്ധ്യാപകനും സംഘാടകനുമായ പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര) അയർലൻഡ് - ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി ചുമതലയേറ്റു. ആഗസ്റ്റ് 20 നാണ് പുതിയ ചുമതല ഏറ്റെടുത്തത്.

21 വർഷം സൗദി അറേബ്യയിൽ ജോലിയും സുവിശേഷ പ്രവർത്തനവും നടത്തി വരികയായിരുന്നു. 14 വർഷം ഗിൽഗാൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ സീനിയർ പാസ്റ്ററായിരുന്നു. 

കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ സിഎയുടെ മലയാളം ഡിസ്ട്രിക്ട് ട്രഷറാറായും  അസംബ്ലീസ് ഓഫ് ഗോഡ് റിയാദ് റീജിയൺ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡണ്ടായ പാസ്റ്റർ ബിജു ബേബി കൊട്ടാരക്കര ശ്രദ്ധേയമായ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ച് മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.  ഗുഡ്ന്യൂസ് ബാലലോകത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഭാര്യ: ലീന. മക്കൾ : ലിയോണ, ഐറിൻ, അബിയ. ഫോൺ: + 353892740722

Advertisement