അയർലണ്ടിൽ പെന്തെക്കോസ്തു സമ്മേളനം ഒക്ടോ.25 മുതൽ
ഡബ്ളിൻ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് അയർലൻഡ് ആൻഡ് നോർത്തേൺ അയർലൻഡിൻ്റെ 10-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 25 -27 വരെ ഡബ്ളിനിലെ സോളിഡ് റോക്ക് സെൻ്ററിൽ നടക്കും.
പാസ്റ്റർമാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവരാണ് മുഖ്യപ്രസംഗകർ . ലോർഡ്സൺ ആൻ്റണി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ജോസഫ് ഫിലിപ്പ് ( പ്രസിഡൻ്റ്), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (വൈസ് പ്രസിഡൻ്റ്), ജോബിൻ ജോർജ് (സെക്രട്ടറി), ഏബ്രഹാം മാത്യു ( ജോ.സെക്രട്ടറി), ശാമുവൽ ജോസഫ് (ട്രഷറാർ), ജോഷ്വാ തോമസ് (യൂത്ത് സെക്രട്ടറി), ജോസിയാ ചെറിയാൻ (ക്വയർ കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
കൺവൻഷൻ സെൻ്റർ: Solid Rock Center, Goldenbridge Industrial Estate, 6B Inchicore, Dublin 8
Advertisement