ഇറ്റലിയിൽ ഐപിസിക്ക് പുതിയ പ്രവർത്തനം

ഇറ്റലിയിൽ ഐപിസിക്ക് പുതിയ പ്രവർത്തനം

നസേറ ഇൻഫേറിയോ: നോച്ചേര  ഇൻഫേറിയോ (Nocera Inferiore) പട്ടണത്തിൽ ഐപിസിയുടെ പുതിയ പ്രവർത്തനം നവംബർ 24 ന് ആരംഭിക്കും. യുകെ & അയർലൻ്റ്  റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉൽഘാടനം നിർവഹിക്കും. 

റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയീസ് മുഖ്യപ്രഭാഷണം നടത്തും.  സുവിശേഷകന്മാരായ അനീഷ് കുര്യക്കോസ്, എം.രാജകുമാർ, രാജേഷ് രാമചന്ദ്രൻ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ഇറ്റലിയിൽ റോം (Rome),നോച്ചേര  (Nocera), നപ്പോളി (Naples) എന്നീ പട്ടണങ്ങളിലുള്ള ഐപിസി യുടെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ രാജൻ തെക്കെതൊട്ടിയിൽ നേതൃത്വം നൽകി വരുന്നു. വിവരങ്ങൾക്ക്: + 39 3891995954

Advertisement