ഇന്റർനാഷണൽ  സീയോൻ അസംബ്ളിയുടെ  ജനറൽ കൺവൻഷൻ ഡിസംബർ 8 മുതൽ

ഇന്റർനാഷണൽ  സീയോൻ അസംബ്ളിയുടെ  ജനറൽ കൺവൻഷൻ ഡിസംബർ 8 മുതൽ

വാർത്ത: പാസ്റ്റർ എൻ. വിജയകുമാർ

കോവളം : ഇന്റർനാഷണൽ  സീയോൻ അസംബ്ളിയുടെ 61 മത്  ജനറൽ കൺവൻഷൻ ഡിസംബർ 8 മുതൽ 10 വരെ സഭാ കേന്ദ്രമായ കോവളം ശാലേംപുരിയിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ എസ്.സിംസൺ സുന്ദരരാജ് (മദ്രാസ് )  ഉദ്ഘാടനം ചെയ്യും. ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സതീഷ് നെൽസൻ, പാസ്റ്റർ പി.കെ ജോസ്‌ (AGകെരള സ്റ്റേറ്റ് ട്രഷറാർ), പാസ്റ്റർ ൈ, ബജു മാലക്കര , പാസ്റ്റർ ജസ്റ്റിൻ മോസസ് എന്നിവർ മുഖ്യ സന്ദേശം നൽകും.

ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ ഭരണസമിതി നേതൃത്വം നൽകുന്ന യോഗങ്ങൾക്ക് പാസ്റ്റർ കെ. എൽ സുബി ജനറൽ കൺവീനറായും പാസ്റ്റർ അജേഷ് ബാബു പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.

കോവളം 1925-ൽ ശ്രീമതി ലോയിസ് തിമൊത്തി എന്ന മാതാവിൽ കൂടി കേരളത്തിലെ അന്തർദേശീയ വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനടുത്ത് മുട്ടയ്ക്കാട് ആരംഭിച്ച ആത്മീയ കൂട്ടായ്മ ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി നൂറുക്കണക്കിന് പ്രദേശികസഭാപ്രവർത്തനങ്ങളും , മറ്റ് ഇതര സാമൂഹ്യ പ്രവർത്തനങ്ങളുമായി മലയാളി പെന്തെക്കോസ്തിൻ്റെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായി തുടരുന്നു.