ജോസഫ് കുമ്പനാട് ഗുഡ്ന്യൂസ് റീജിയൻ ഡയറക്ടർ

ജോസഫ് കുമ്പനാട് ഗുഡ്ന്യൂസ് റീജിയൻ ഡയറക്ടർ

കോട്ടയം: ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ ഫോട്ടോഗ്രാഫറും ഫ്രീലാൻസ് ജേർണലിസ്റ്റുമായ ജോസഫ് കുമ്പനാടിനെ (ന്യൂയോർക്ക്) ഗുഡ്ന്യൂസിൻ്റെ പ്രമോഷണൽ റീജിയണൽ ഡയറക്ടറായി നിയമിച്ചു.

അരനൂറ്റാണ്ടിലേറെയായി അമേരിക്കയിൽ വിവിധ രീതിയിൽ സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവർത്തത്തിനും മികവു പുലർത്തുന്ന ശ്രദ്ധേയനായ സംഘാടകനനാണ്. കോർണർ സ്റ്റോൺ ചർച്ച്, ന്യൂയോർക്ക് സഭാംഗമാണ്.

അമേരിക്കയിൽ വിശ്വാസികളുടെയിടയിൽ ചിരപരിചിതനായ ജോസഫ് ഏബ്രഹാം  കേരളത്തിലും വിവിധ പ്രവർത്തനങ്ങളിൽ സജീവമാണ്.
1972 -ൽ 18 വയസിൽ അമേരിക്കയിലെത്തിയ ഇദ്ദേഹം ജന്മനാടായ കുമ്പനാടിനെ മറക്കാതിരിക്കാനായി പേരിനോടൊപ്പം ജോസഫ് കുമ്പനാട് എന്ന പേരിൽ അറിയപ്പെടുന്നു. 

മൂന്നര പതിറ്റാണ്ടിലേറെയായി ഗുഡ്ന്യൂസ് വീക്കിലി, ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി , ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ എന്നിവയിൽ പ്രധാന ചുമതലകൾ വഹിക്കുന്നു. 
ഗുഡ്ന്യൂസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത് 
ന്യൂയോർക്കിലെ അദ്ദേഹത്തിൻ്റെ വസതിയിലാണ്.

മികച്ച അകൗണ്ടൻ്റ് ഓഫീസറും 
അഡ്മിനിസ്ട്രേറ്ററുമാണ് ജോസഫ് കുമ്പനാട് ന്യൂയോർക്ക് സിറ്റി ഫോസ്പ്പിറ്റലിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: മേഴ്സി. മക്കൾ: ജെൻസൻ ജോസഫ് , ലിസ ഉമ്മൻ. മരുമക്കൾ: സിൻഡി ഏബ്രഹാം , സച്ചിൻ ഉമ്മൻ  അഞ്ച് പേരക്കുട്ടികളും ഉണ്ട്.

Advertisement