കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ഇൻസൈറ്റ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഇരിട്ടി : ഇൻസൈറ്റ് ക്രിസ്ത്യൻ ഗൈഡൻസ് സെന്റർ ആരംഭിച്ച റീഹാബിലിറ്റേഷൻ സെന്റർ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 4 നു നടന്ന ഉത്ഘാടന സമ്മേളനത്തിൽ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ എൽദോ. കെ തോമസിന്റെ അധ്യക്ഷതയിൽ ഡോ..ഇടിച്ചറിയ നൈനാൻ പ്രതിഷ്ഠ നടത്തി. ചാപ്പൽ പാസ്റ്റർ സുനിൽ സക്കറിയായും, അഥിതി മന്ദിരം പാസ്റ്റർ ചാക്കോയും ( ബാംഗ്ലൂർ) സമർപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രജനി മുഖ്യാതിഥി ആയിരുന്നു.
ഇൻസൈറ്റ് ക്രിസ്ത്യൻ ഗൈഡൻസ് സെന്റർ 28 വർഷം മുൻപ് ആരംഭിച്ചു. 30 പെൺകുട്ടികൾ താമസിക്കുന്ന ചിൽഡ്രൻസ് ഹോം, 60 വിദ്യാർത്ഥികൾ പഠിക്കുന്ന ബൈബിൾ സ്കൂൾ എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ ഒറീസയിലും കർണാടകയിലും പയനിയർ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഇപ്പോൾ ആരംഭിച്ച റീഹാബിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വൃദ്ധർക്കുമുള്ള ചികിത്സയും പുനരധിവാസ ക്രമീകരണങ്ങളും ഉൾപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള റിട്ടയർമെന്റ് ഹോമും ഇവിടെ പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക് : 9495848710
Advt