കൊറമംഗല കർമ്മേൽ ശാരോൺ കൺവെൻഷൻ ഇന്ന് ജൂൺ 2 മുതൽ

കൊറമംഗല കർമ്മേൽ ശാരോൺ കൺവെൻഷൻ ഇന്ന് ജൂൺ 2 മുതൽ

ബെംഗളൂരു: കർമ്മേൽ ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊറമംഗല സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 2 മുതൽ 4 വരെ എറൈസ് കൺവൻഷൻ - 2023 നടക്കും. കൊറമംഗല ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കും ഫാറം മാളിനും സമീപമുള്ള കർമ്മേൽ ശാരോൺ ഹാളിൽ ' ദിവസവും രാവിലെ 10.30 ന് പകൽ യോഗങ്ങൾ വൈകിട്ട് 6 ന് വാർഷിക കൺവെൻഷനും ഗാനശുശൂഷയും ഞായറാഴ്ച രാവിലെ 10.30 ന് പൊതു ആരാധന, വൈകിട്ട് സുവിശേഷയോഗത്തോടെ കൺവെൻഷൻ സമാപിക്കും.

പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , സാം തോമസ് (ദോഹ) എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ജോൺസൻ ദാനിയേൽ, സിസ്റ്റർ ജാനി ഡി. ജോൺസൺ എന്നിവരൊടൊപ്പം കർമേൽ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ കൺവൻഷന് നേതൃത്യം നൽകും.