പി.എം.ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു

പി.എം.ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു
പി.എം.ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ് ( ഇടത് ) ഉദ്ഘാടനം ചെയ്യുന്നു.

ബെംഗളൂരു: പെന്തെകോസ്ത് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ ആരംഭിച്ചു. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ റെജി ജോർജ് അധ്യക്ഷനായിരുന്നു. പിഎംജി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജി.ജെ. അലക്സാണ്ടർ പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിച്ചു.

ബ്ലെസ് സിംഗേഴ്സ്( കോഴിക്കോട്) ഗാനശുശ്രൂഷ നിർവഹിച്ചു.

ഇന്ന് ഏപ്രിൽ 16 ന് രാവിലെ 10.30 മുതൽ 1 വരെ പൊതുയോഗം ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ സഹോദരി സമ്മേളനം എന്നിവ നടക്കും.   

ഇന്ന് രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും. 

പാസ്റ്റർ എം.എ.ജോൺ സമാപന ദിന രാത്രി യോഗത്തിൽ പ്രസംഗിക്കും.

 പാസ്റ്റർമാരായ ലിജു ഫിലിപ്പ്, റെജി ജോർജ്, എ.തോമസ് എന്നിവർ നേതൃത്വം നൽകി.