കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഏപ്രിൽ 6 ഇന്ന് മുതൽ ബെംഗളൂരുവിൽ

കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഏപ്രിൽ 6 ഇന്ന് മുതൽ ബെംഗളൂരുവിൽ

പാസ്റ്റർ ജോസഫ് ജോൺ, ബെംഗളൂരു

ഇന്നും നാളെയും വൈകിട്ടുള്ള പൊതുയോഗങ്ങളും ശനിയാഴ്ച രാവിലെയുള്ള പരിപാടികളും ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. വൈപിഇ പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ചാക്കോ അധ്യക്ഷനായിരിക്കും.

സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടിചെറിയ നൈനാൻ  (ബെംഗളൂരു) എന്നിവർ മുഖ്യപ്രസംഗകർ ആയിരിക്കും.

ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും."Metanoia" ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക " എന്നതാണ് ചിന്താവിഷയം .

സംഗീതശുശ്രൂഷ, ക്യാമ്പ്ഫയർ, ക്ലാസുകൾ, കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ക്യാംപിൽ ഉണ്ടായിരിക്കും. സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വൈപിഇ സൺ‌ഡേസ്കൂൾ സ്റ്റേറ്റ് തലത്തിലുള്ള താലന്ത്‌ പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടക്കും.വിവിധ സെഷനുകൾ തിരിച്ചു നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുവർക്ക് പ്രായപരിധി ഇല്ല.

 ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കും. 

വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർലിജോ ജോർജ്, ട്രഷറർ ബ്രദർ സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ബ്രദർ ജെസ്വിൻ ഷാജി, ബ്രദർ ജോസ് വി.ജോസഫ് എന്നിവരൊടൊപ്പം ബോർഡ് അംഗങ്ങളും നേതൃത്വം നൽകും.

പരിപാടികൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

Advertisement