കായംകുളം മിസ്പ്പയ്ക്ക് അംഗീകാരം: ശോഭാ സതീഷ് മികച്ച പ്രിൻസിപ്പാൾ

കായംകുളം മിസ്പ്പയ്ക്ക് അംഗീകാരം:  ശോഭാ സതീഷ് മികച്ച പ്രിൻസിപ്പാൾ

കെ.ബി.ഐസക്

ആലപ്പുഴ: 'പരിവാർ കേരള 'നൽകുന്ന മികച്ച പ്രിൻസിപ്പാളിനുള്ള ജില്ലാതല അവാർഡ് കായംകുളം മിസ്പ്പയുടെ പ്രിൻസിപ്പാൾ ശോഭാ സതീഷിന് ലഭിച്ചു.

ജൂലൈ 10ന്, ആലപ്പുഴയിൽ നടന്ന പ്രത്യേക യോഗത്തിൽ അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച് .സലാമാണ് അവാർഡ് നൽകിയത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച പ്രിൻസിപ്പാൾ ആയി തിരഞ്ഞെടുക്കപ്പെട്ട ശോഭാ സതീഷ് 29 വർഷമായി ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 21 വർഷമായി മിസ്പ്പയുടെ പ്രഥമ അധ്യാപികയാണ്.

സമൂഹത്തിൽ ഒറ്റപ്പെട്ടു പോകേണ്ടതായ കുഞ്ഞുങ്ങളെ അവരുടെ മാനസിക ശാരീരിക വെല്ലുവിളികളെ നേരിടുവാൻ തക്കവണ്ണം സജ്ജരാക്കുകയാണ് ഈ അധ്യാപിക. 

ബുദ്ധി വൈകല്യമുള്ള കുട്ടികൾക്കായി 2003 ആരംഭിച്ച മിസ്പ എന്ന സ്ഥാപനത്തിൽ ഇന്ന് 123 കുട്ടികൾ പഠനം തുടരുന്നു. മിസ്പാ ഹോം കെയറിന് കീഴിൽ 32 കുട്ടികൾ ഇവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നുണ്ട്.പാസ്റ്റർ സജീ ബേബി യാണ് ഈ സ്ഥാപനത്തിൻറെ ഡയറക്ടർ .കുട്ടികളുടെ ബുദ്ധിപരവും ആത്മികവുമായ പുരോഗതി ലക്ഷ്യമിട്ട് ത്യാഗപൂർണ്ണമായ സേവനം ആണ് ഈ അധ്യാപികയുടെ നേതൃത്വ തിൽ മിസ്പയിൽ ലഭിക്കുന്നത് .തൊഴിലധിഷ്ഠിത പഠനരീതി അവലംബിച്ച് കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്കായി

പ്രത്യേക പരിശീലനവും ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നൽകുന്ന പ്രത്യേക യൂണിറ്റും,സ്പോർട്സ് സെൻ്ററും ഈ സ്ഥാപനത്തിൽ ഉണ്ട്. നാഷണൽ ട്രസ്റ്റ് അംഗീകാരം ഉള്ള കേരളത്തിലെ അഞ്ച് സ്കൂളുകളിൽ ഒന്നാണ് മിസ്‌പ.

Advertisement