ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം തിരഞ്ഞെടുപ്പ് ഒക്ടോ. 10ന്

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം തിരഞ്ഞെടുപ്പ് ഒക്ടോ. 10ന്

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി. പൊതുയോഗവും തിരഞ്ഞെടുപ്പും ഒക്ടോ. 10ന് രാവിലെ 9 മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷണറായും, റിട്ടേണിംഗ് ഓഫീസർമാരായി സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ് എന്നിവരും പ്രവർത്തിക്കുന്നു.

പ്രസിഡൻ്റ്, രണ്ട് വൈസ് പ്രസിഡൻറുമാർ, സെക്രട്ടറി, രണ്ട് ജോയ്ൻറ് സെക്രട്ടറിമാർ, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 

Advertisement