രൂപാന്തരം അതു വചനത്തിലൂടെ മാത്രം : പാസ്റ്റർ പി.വി ചുമ്മാർ

രൂപാന്തരം അതു വചനത്തിലൂടെ മാത്രം : പാസ്റ്റർ പി.വി ചുമ്മാർ

130 വർഷത്തെ യശസ്സ് : പഴഞ്ഞിയിലെ സണ്ടേസ്കൂൾ കെട്ടിടം ആരാധനാലയമായി ചരിത്രത്തിലിടം നേടി

പഴഞ്ഞി : ഈ ലോകത്തിനു അനുരൂപരാകാതെ ദൈവ വചനത്തിലൂടെ മനുഷ്യ ജീവിതങ്ങൾ രൂപാന്തരപ്പെടേണ്ടത് അത്യാവശ്യമാണെന്ന് പാസ്റ്റർ പി.വി ചുമ്മാർ പ്രസ്താവിച്ചു. അപ്പൊസ്തൊലിക്ച ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭയുടെ നവീകരിച്ച ഗിൽഗാൽ ഹാളിന്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിയുള്ള ആരാധനക്കാരായി നാം മാറണം. എങ്കിൽ മാത്രമേ ജീവിതത്തിൽ രൂപാന്തരം ഉണ്ടാകൂ. ദേശത്ത് പാർത്ത് വിശ്വസ്ത ആചരിക്കാൻ ദൈവമക്കൾ പ്രാപ്തരാകണമെന്നും അതിലൂടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡെന്നി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ജോൺ ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റേഴ്സ് കെ.ജെ വർഗീസ്, സാമുവേൽ പോൾ, സി.ഡി ബോബി, സി ഐ ജോർജ്, ഡോ പി.യു പോൾസൻ, കെ.സി ജോയ്മോൻ, ബാബു വർഗീസ്, ടി.സി തോമസ്, സൈമൻ സണ്ണി, പി.കെ സാംകുട്ടി എന്നിവർ സംസാരിച്ചു. 

ധനീഷ് തമ്പി സ്വാഗതവും കെ.ജി ജെസ്റ്റിൻ നന്ദിയും പറഞ്ഞു. ഹല്ലേലുയ്യാ വോയ്സ് സംഗീത ശുശ്രുഷ നടത്തി.

ജനറൽ കൺവീനർ ഗ്ലെന്നി പി.സി, വി.പി ജോയ്, പി.വി എൽസി തുടങ്ങിയവർ നേതൃത്വം നൽകി.

ഒന്നേക്കാൾ നൂറ്റാണ്ട് മുൻപാണ് ഈ പ്രാർത്ഥനാലയം സ്ഥാപിതമായത്.  പഴഞ്ഞി ചീരൻ ചിരിയാക്കു 130 വർഷം മുൻപ് സുവിശേഷ പ്രവർത്തനത്തിനായി സൗജന്യമായി നൽകിയതായിരുന്നു ഈ സ്ഥലം. പിന്നീട് തെക്കേക്കര ചാക്കുണ്ണിയുടെ നേത്യത്വത്തിൽ കെട്ടിടം പണിത് സണ്ടെസ്കൂൾ ഉൾപ്പെടെയുള്ള ആത്മീക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വർഷങ്ങൾക്കു ശേഷം പിൻതുടർച്ചയായി കൊള്ളന്നൂർ വീട്ടിൽ തെക്കേക്കര ചുമ്മാറിന്റെ നേതൃത്വത്തിൽ തുടർന്നു വരികയായിരുന്നു. ദീർഘ വർഷങ്ങൾക്ക് ശേഷം അഞ്ച് പതിറ്റാണ്ട് മുൻപ്  അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭയുടെ പ്രവർത്തന സ്ഥലമായി മാറി.

പാസ്റ്റർ പി.വി. ചുമ്മാറിന്റെ നേതൃത്വത്തിൽ സഭ അനുഗ്രഹമായി നടക്കുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതൽ 11.30 സഭായോഗം , ഒന്നും മൂന്നും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ 9 വരെ ഇംഗ്ലീഷ് ആരാധന, മൂന്നാമത്തെ ഞായറാഴ്ച 11.30 മുതൽ 12.15 യൂത്ത് മീറ്റിംഗ് , എല്ലാ ആഴ്ചകളിലും 11.30 മുതൽ സണ്ടെസ്കൂൾ, വെള്ളിയാഴ്ച 11 മുതൽ 12.30 വരെ മധ്യസ്ഥ പ്രാർത്ഥന എന്നിവയാണ് പ്രധാന ശുശ്രൂഷകൾ.