ഭക്തവത്സലന്റെ ഓർമ്മകളും ഗാനങ്ങളും പഴഞ്ഞിയെ ഭക്തസാന്ദ്രമാക്കി

ഭക്തവത്സലന്റെ ഓർമ്മകളും ഗാനങ്ങളും പഴഞ്ഞിയെ ഭക്തസാന്ദ്രമാക്കി

കുന്നംകുളം: 250-ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലന്റെ കർമ്മവേദിയായ പഴഞ്ഞിയിൽ സംഘടിപ്പിച്ച അനുസ്മരണവും പട്ടോർമ്മയും ഭക്തി സാന്ദ്രമായി.

മെയ് 28 ന് പഴഞ്ഞി ഹാപ്പി ഹോമിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.എഫ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.

എക്സൽ മിനിസ്ട്രീസ് പ്രസിദ്ധീകരിച്ച പാസ്റ്റർ ഭക്തവത്സലന്റെ ആത്മകഥ ' സ്വർഗീയ നാദമായ് എൻ ജീവിതം ' എന്ന പുസ്തകത്തിന്റെ പ്രകാശനം ക്രൈസ്തവസാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവ്യൂ ക്കാരൻ , കൗൺസിൽ ഓഫ് ചർച്ചസ് ഇന്ത്യാ പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്തക്ക് നൽകി നിർവഹിച്ചു.

പാസ്റ്റർ അനിൽ ഇലന്തൂർ പുസ്തകം പരിചയപ്പെടുത്തി. ഡോ. പോൾസൺ പുലിക്കോട്ടിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. ' ഭക്തസ്മൃതി ' സ്മരണികയുടെ പ്രകാശനം ഗാനരചയിതാവ് പാസ്റ്റർ പി.വി.ചുമ്മാറിനു നൽകി ടി. എഫ് ജോയി നിർവഹിച്ചു. എഡിറ്റർ ലിജോ വർഗീസ് പാലമറ്റം സ്മരണിക പരിചയപ്പെടുത്തി.

പാസ്റ്റർ ഭക്തവത്സലൻ രചിച്ച ഗാനങ്ങൾ കോർത്തിണക്കി സംഗീതവിരുന്നൊരുക്കി. ക്രിസ്ത്യൻ മ്യൂസിക് ഫെലോഷിപ്പ് പ്രസിഡന്റ് സാംസൺ കോട്ടൂർ, സെക്രട്ടറി ജോസ് ജോർജ് , ജെയ്സൺ പഴഞ്ഞി , ഷിജോ, സുമി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റോൺ റിച്ചിൽ, ജോസ് പൂമല , സജി ആലുവ എന്നിവർ ഓർക്കസ്ട്ര നയിച്ചു.

ജനറൽ കോർഡിനേറ്റർ ഗ്ലെന്നി പി.സി. , ജനറൽ കൺവീനർ ഷാജൻ മുട്ടത്ത് , ഡെന്നി പുലിക്കോട്ടിൽ (മീഡിയ) എന്നിവർ നേതൃത്വം നല്കി.

പാസ്റ്റർ ഭക്തവത്സലന്റെ ഭാര്യ ബീന , മക്കൾ , സഹോദരി പ്രിയയും കുടുംബവും അനുഭവങ്ങൾ പങ്കിട്ടു.

സാജൻ സി. ജേക്കബ് , പാസ്റ്റർ ബിജു ജോസഫ് , ഏലിയാമ്മ ടിച്ചർ, ഫാദർ ബഞ്ചമിൻ , ജോബിഷ് ചൊവല്ലൂർ , വർഗീസ് തമ്പി , പാസ്റ്റർ സാം വർഗീസ് , ശാമു തെക്കേക്കര , കെ.സി. ജോയ്മോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement