നാഗലശ്ശേരിയിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടന്നു

നാഗലശ്ശേരിയിൽ സൗജന്യ  ഭക്ഷ്യകിറ്റ് വിതരണം നടന്നു

പാലക്കാട് : പാലക്കാട്‌  ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഡൻ ചാരിറ്റബിൾ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ "കാരുണ്യ ഹസ്തം " സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടന്നു.   നാഗലശ്ശേരി പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിലെ നിർധനരായ 31 കിടപ്പ് രോഗികൾക്കു കിറ്റുകൾ നൽകി. ഏഡൻ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രസിഡന്റ് മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു.  നാഗലശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഇ. സി. എഫ് എക്സിക്യൂട്ടീവ് ബോർഡ് അംഗം പാസ്റ്റർ പ്രതീഷ് ജോസഫ് സ്വാഗതവും, സെക്രട്ടറി അനൂപ് ജെയിംസ് സംഘടനയെ പരിചയപ്പെടുത്തുകയും ചെയ്തു. കെ. വി. സുന്ദരൻ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), എം. എം. രാജൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ), ഇന്ദിര (വാർഡ് മെമ്പർ ), പാസ്റ്റർ സന്തോഷ്‌ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഇസിഎഫ് ട്രഷറർ ബിജോയ്‌ വർഗീസ്‌ നന്ദി പറഞ്ഞു.

ഒരു പഞ്ചായത്തിൽ തുടർമാനമായി മൂന്നു മാസം  ഇസിഎഫ് പദ്ധതി മുഖേന കിറ്റ് വിതരണം ചെയ്യും. കേരളത്തിൽ ഉടനീളം വിദ്യാഭ്യാസ സഹായം, പൊതിച്ചോർ വിതരണം, ഭവന നിർമ്മാണ സഹായം, ദുരന്ത മേഖലകളിലെ സഹായം, ആശുപത്രി സഹായം എന്നിങ്ങനെയുള്ള വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം വ്യക്തികൾക്ക് കൈത്താങ്ങാകുവാൻ ഇതിനോടകം ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്.

Advertisement