ഭക്തസ്മൃതി : അനുസ്മരണവും പാട്ടോർമ്മയും ഇന്ന് മെയ് 28 ന് പഴഞ്ഞിയിൽ

കുന്നംകുളം : മൺമറഞ്ഞുപോകാത്ത നിരവധി ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിനു സമ്മാനിച്ച പാസ്റ്റർ ഭക്ത വത്സലനെ സ്മരിക്കുന്നതിനായി ഭക്തവത്സലന്റെ കർമ്മ ഭൂമിയായ പഴഞ്ഞിയിൽ ഇന്ന് മെയ് 28 ന് ഞായറാഴ്ച വൈകീട്ട 5 ന് പഴഞ്ഞി ഹാപ്പി ഹോമിൽ അനുസ്മരണ സമ്മേനം നടക്കും. ഭക്തസ്മൃതി സ്മരണിക പ്രകാശനം പാസ്റ്റര്‍ പി.വി.ചുമ്മാർ നിർവഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി.എഫ്. ജെയിംസ് അധ്യക്ഷത വഹിക്കും.
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, എ.സി.മൊയ്തീന്‍ എം.എല്‍.എ, ഗാനരചയിതാവ് ബി.ഹരിനാരായണന്‍, ക്രിസ്ത്യന്‍ മ്യുസിഷ്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് സാംസണ്‍ കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഭക്തവല്‍സലന്‍ രചിച്ച ഗാനങ്ങളുടെ ആലാപനവും ഉണ്ടാകും.
കുടുംബാംഗങ്ങളും വിവിധ മത രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുമെന്ന് ഗ്ലെന്നി പി.സി.(ജന. കോർഡിനേറ്റർ), ഷാജൻ മുട്ടത്ത് (കൺവീനർ ) എന്നിവർ അറിയിച്ചു.
Advertisement