കുന്നംകുളം സെന്റർ പിവൈപിഎ യുവജന ക്യാമ്പ്ആഗസ്റ്റ് 29 ന്

കുന്നംകുളം സെന്റർ പിവൈപിഎ  യുവജന ക്യാമ്പ്ആഗസ്റ്റ് 29 ന്

കുന്നംകുളം സെന്റർ പിവൈപിയുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് ആഗസ്റ്റ് 29 ചൊവ്വ പഴഞ്ഞി ഐപിസി ഹെബ്രോൺ ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും.

  "IN STEP WITH THE SPIRIT" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ക്യാമ്പിൽ ബ്രദർ ഷാജി ജോസഫ്, ഡോക്ടർ പോൾസൺ പുലിക്കോട്ടിൽ എന്നിവർ ക്ലാസുകൾ നയിക്കും. പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

പ്രസിഡന്റ് ഇവാ. സാം സി.കെ, സെക്രട്ടറി ഷിജു പനയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ഇവൻസ് സി.വി. എന്നിവർ നേതൃത്വം നൽകും.