'പ്രയാണം 65 ' : കായംകുളം ഐപിസിയുടെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് നവം.26 ന് തുടക്കം

'പ്രയാണം 65 ' : കായംകുളം ഐപിസിയുടെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് നവം.26 ന് തുടക്കം

കായംകുളം : കായംകുളത്തെ സുവിശേഷീകരിച്ചതിനു നെടുനായകത്വം വഹിച്ച ഐപിസി ഏബനേസർ സഭയുടെ  65 മത് വർഷത്തിന്റെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് നവം.26 ന് തുടക്കമാവും.രാവിലെ 9 ന് ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത് എന്നിവർ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 

സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു ചാക്കോ, വൈസ് പ്രസിഡന്റ് ശാമുവേൽ എ.എൻ, സെക്രട്ടറി സാം ഐസക്, ട്രഷറാർ സ്റ്റീഫൻ തോമസ്, ജനറൽ കൺവീനർ ജോസ് ജോൺ കായംകുളം എന്നിവർ നേതൃത്വം നല്കും.

മെഡിക്കൽ ക്യാമ്പുകൾ, 250 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, വിധവാ സഹായം, സ്വയം തൊഴിൽ പരിശീലനവും സഹായവും, കൺവൻഷൻ ഗ്രൗണ്ട് വിപുലീകരണം, സഭാ ഹാളിന്റെ നവീകരണം എന്നിവ ജൂബിലി വർഷത്തിൽ നടത്തുമെന്ന് സഭാ ഭാരവാഹികൾ പറഞ്ഞു.