നെല്ലിക്കുന്നം പിവൈപിഎയുടെ സമാധാന മുന്നേറ്റ റാലി നാളെ ആഗ.15 ന്

നെല്ലിക്കുന്നം പിവൈപിഎയുടെ സമാധാന മുന്നേറ്റ റാലി നാളെ ആഗ.15 ന്

കൊട്ടാരക്കര : മണിപ്പൂരിലെ പീഡനങ്ങൾക്കെതിരെയും ലഹരി ഉത്പന്നങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും നെല്ലിക്കുന്നം പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ഓഗ.15 ന് വൈകുന്നേരം 3.30 മുതൽ 6.30വരെ കടലാവിള മുതൽ നെല്ലിക്കുന്നം വരെ വാഹനറാലിയും പൊതുസമ്മേളനവും നടക്കും.

പാസ്റ്റർ എ.ഒ.തോമസ്കുട്ടി (കൊട്ടാരക്കര സെന്റർ മിനിസ്റ്റർ ) ഫ്ലാഗ്ഓഫ്‌ നിർവ്വഹിക്കും. പാസ്റ്റർ ജോൺ സാമൂവേൽ (കൊട്ടാരക്കര) മുഖ്യ സന്ദേശം നല്കും.

ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കടലാവിളയിലും നെല്ലിക്കുന്നത്തും, സ്‌കിറ്റും, പപ്പറ്റ് ഷോയും നടക്കും.

പാസ്റ്റർ സാജൻ ജോൺ (9447237881), അജി തങ്കച്ചൻ (9947850864) എന്നിവർ നേതൃത്വം നല്കും .