പെന്തെക്കോസ്തിനു അഭിമാനം ; കൊണ്ണിയൂർ ഏജിയുടെ ശതാബ്ദിക്കു തുടക്കമായി

പെന്തെക്കോസ്തിനു അഭിമാനം ; കൊണ്ണിയൂർ ഏജിയുടെ ശതാബ്ദിക്കു തുടക്കമായി

കണ്ണുനീർ തുടയ്ക്കുക സഭാ ദൗത്യം: റവ. ടി. ജെ സാമൂവേൽ

തിരുവനന്തപുരം : കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ ചർച്ചിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.

 കേരളത്തിലെ ആദ്യത്തെ പെന്തെക്കോസ്തു സഭകളിലൊന്നായ, 1921 ൽ ആരംഭിച്ച കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ശതാബ്ദി ആഘോഷങ്ങൾ മെയ് 21 ഞായർ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ.ടി. ജെ. സാമുവേൽ ഉദ്ഘാടനം ചെയ്തു.  

സമൂഹത്തിന്റെ കണ്ണീരൊപ്പുമ്പോഴാണ് സഭയുടെ ദൗത്യം പൂർണ്ണമാകുന്നതെന്നും ദൈവം ചെയ്ത നന്മകൾക്ക് ദൈവത്തിന് നന്ദി പറയേണ്ട അവസരങ്ങളാണ് ഇത്തരം സമ്മേളനങ്ങളെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 

സഭാ പാസ്റ്റർ റവ. ബിജു ദാനം അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ജീവകരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവ്വീസ് റവ. ടി.ജെ. സാമുവേൽ നാടിന് സമർപ്പിച്ചു. 

പാസ്റ്റർ ഡി. ജയൻ (എജി ചർച്ച് തിരുമല) മുഖ്യ സന്ദേശം നൽകി. വൈ. ഷിബു (കൺവീനർ), ടി. ബാബു ജോയ് (ചർച്ച് സെക്രട്ടറി), പാസ്റ്റർ സനൽ കുമാർ, പാസ്റ്റർ മോഹനകുമാർ, പാസ്റ്റർ റോബർട്ട് കിംഗ്‌സ്റ്റൻ, പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ വിജയകുമാരൻ, പാസ്റ്റർ നെൽസൻ, പാസ്റ്റർ ബാബുരാജ്, പാസ്റ്റർ വിൻസൻറ്, പാസ്റ്റർ ബിനു ഗബ്രിയേൽ, എൻ.ഡേവി, ജെ. വിൽഫ്രഡ്, ആൽഫ്രഡ് ജെ. ജോർജ്, പോൾ നെൽസൻ, അലക്സ് സൈമൺ, ജോബിൻ വിൽഫ്രഡ്, ശോഭന, മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.

മെയ് 27 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ.എബ്രഹാം തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

മെയ് 28 ഞായർ പൊതു സഭാ യോഗത്തോടെ ശതാബ്ദി സമ്മേളനം അവസാനിക്കും.

Advertisement