ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ  ജനു. 3 മുതൽ 7 വരെ

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ  ജനു. 3 മുതൽ 7 വരെ

കൊട്ടാരക്കര : ഇൻഡ്യാ പെന്തെക്കൊസ്‌ത്‌ ദൈവസഭ കൊട്ടാരക്കര മേഖല 63-ാമത് കൺവെൻഷൻ ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര പുലമൺ ബേർശേബാ ഗ്രൗണ്ടിൽ നടക്കും.

ജനു.3 ന് വൈകിട്ട് 6 ന് മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിൾ ക്ലാസ്സ്, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സണ്ടേസ്‌കൂൾ, പി.വൈ.പി.എ, സോദരീസമാജം വാർഷികങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, സ്‌നാനം, പൊതു ആരാധന എന്നിങ്ങനെ വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, ഏബ്രഹാം ജോർജ്ജ്, ഫിലിപ്പ് പി. തോമസ്, കെ.സി. തോമസ്, ജെയിംസ് ജോർജ്ജ്, വിൽസൻ വർക്കി, ജോൺ എസ്. മരത്തിനാൽ, ജോൺസൺ ഡാനിയേൽ, ഷിബു തോമസ്, സാം ജോർജജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

ജനു.7-ന്  ഞായറാഴ്‌ച രാവിലെ 8 ന് ആരംഭിക്കുന്ന പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും. ഐ.പി.സി മേഖല ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

കൊല്ലം പത്തനംതിട്ട ജില്ലകളിലെ 20 സെൻ്ററുകളിലെ 400 സഭകളിൽ നിന്നായി പതിനായിരത്തിൻപരം വിശ്വാസികൾ പങ്കെടുക്കും.

പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് (പ്രസിഡൻ്റ്) പാസ്റ്റർ സാം ജോർജ്ജ്, (വർക്കിംഗ് പ്രസിഡന്ററ്, ജെയിംസ് ജോർജ്ജ് (സെക്രട്ടറി), പി.എം. ഫിലിപ്പ് (ട്രഷറാർ) പാസ്റ്റർ ബിജു ജോസഫ് (പബ്ളിസിറ്റി കൺവീനർ), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ സി.എ തോമസ്, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ എ. ഒ. തോമസ് കുട്ടി (വൈസ് പ്രസിഡന്റുമാർ) പാസ്റ്റർ ജോസ്. കെ. ഏബ്രഹാം (ജോ. സെക്രട്ടറി) ബ്രദർ കെ.പി. തോമസ് (ജോ. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 88 അംഗ കമ്മിറ്റി കൺവൻഷൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

Advertisement