ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കുവൈറ്റ് അഹമ്മദീ ചർച്ച് ഓഫ് ഗോഡ്; കെ.റ്റി.എം.സി.സി ടാലൻറ് ടെസ്റ്റ് സമാപിച്ചു

ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കുവൈറ്റ് അഹമ്മദീ ചർച്ച് ഓഫ് ഗോഡ്; കെ.റ്റി.എം.സി.സി ടാലൻറ് ടെസ്റ്റ് സമാപിച്ചു

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിച്ച ടാലെന്റ്റ് ടെസ്റ്റിൽ  അഹമ്മദി ചർച്ച് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 30 സഭകളിൽ  നിന്നും തിരഞ്ഞെടുക്കപ്പെട്ട 500ൽ പരം മത്സരാത്ഥികൾ പങ്കെടുത്ത  ടാലന്റെ ടെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി.എസ്.ഐ  ചർച്ചും , സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.

നാഷണൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ ഉദ്ഘടാനം ചെയ്‌തു. കെ ടി എം സി സി പ്രസിഡൻറ് വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പ്രേംകുമാർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

Advertisement

Advertisement