ഏകദിന മധ്യസ്ഥ പ്രാർത്ഥന മെയ് 17ന് മുട്ടമ്പലത്ത്

കോട്ടയം :  ഭക്തന് ദൈവവുമായുള്ള ബന്ധത്തിൻ്റെ ഹൃദയമാണ് പ്രാർത്ഥന. പ്രാർത്ഥന നിലച്ചാൽ ഹൃദയം നിലച്ചു ഹൃദയം നിലച്ചാൽ പിന്നെന്തിനു കൊള്ളാം. തുടിക്കുന്ന ഹൃദയവുമായി നിരന്തരം പ്രാർത്ഥിക്കുവാൻ ഒരു ഒത്തുചേരൽ മെയ് 17 രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മുട്ടമ്പലം പ്രയർ ടവറിൽ.

മുളക്കുഴ സീയോൻ ബൈബിൾ കോളേജ് പ്രിൻസിപ്പൾ റവ.നോബിൾ ജേക്കബ്  'മധ്യസ്ഥ പ്രാർത്ഥനയുടെ പ്രാധാന്യത ' യെ ക്ലാസ് നയിക്കും. 

ശ്രീലങ്കയിലെ സീനിയർ പാസ്റ്റർ അമീർ സെൽവം അനുഭവങ്ങൾ പങ്കു വയ്ക്കും.

പൂർത്തീകരിക്കപ്പെടാത്ത വിഷയങ്ങൾക്കായി മധ്യസ്ഥപ്രാർത്ഥനയ്ക്കായി വേർതിരിക്കുന്ന ഈ ദിനത്തിൽ പൂർണസമയവും പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പരിൽ മുൻകൂട്ടി  പേര് രജിസ്റ്റർ ചെയ്യുക.

ജിബു തോമസ് - 9446471173