ബൈബിൾ സർവ്വജനത്തിനുമുളള ദൈവത്തിന്റെ പുസ്തകം : വി.ഡി.സതീശൻ

ബൈബിൾ സർവ്വജനത്തിനുമുളള ദൈവത്തിന്റെ പുസ്തകം : വി.ഡി.സതീശൻ

കോട്ടയം : ബൈബിൾ ക്രൈസ്തവരുടെ മാത്രം പുസ്തകമല്ലെന്നും അതു സർവ്വജനത്തിനുമുള്ള ദൈവത്തിന്റെ പുസ്തകമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. 'ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ' പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 4 ശനി വൈകുന്നേരം 5ന് അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ച് ഹാളിലായിരുന്നു സമർപ്പണ ശുശ്രൂഷ. ബ്രദർ ജോയ് ജോൺ അദ്ധ്യക്ഷനായിരുന്നു.

സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ, മലയിൽ സാബു കോശി അനുഗ്രഹപ്രഭാഷണം നിർവ്വഹിച്ചു. ഓഡിയോ ബൈബിൾ കാല ഘട്ടത്തിന്റെ ആവശ്യമെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി അഭിപ്രായപ്പെട്ടു. രോഗാതുര സാഹ ചര്യങ്ങളിൽ കഴിയുന്നവർക്കും തിരക്കു ജീവിതം നയിക്കുന്നവർക്കും കാഴ്ച നഷ്ടമായവർക്കും അക്ഷരജ്ഞാനം ഇല്ലാത്തവർക്കും മറ്റെല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ബിനോയ് ചാക്കോ പുറത്തിറക്കിയ ഓഡിയോ ബൈബിൾ എന്ന് അനുഗ്രഹപ്രഭാഷണമധ്യേ അദ്ദേഹം പ്രസ്താവിച്ചു.

യുട്യൂബ് ചാനലുകളും വിവിധ ഫ്ളാറ്റ്ഫോമുകളും ഗീവർഗീസ് മാർ കൂറിലോസ് സമർപ്പിച്ചു. ഓഡിയോ ബൈബിൾ സമർപ്പണ ശുശ്രൂഷ ബദർ വർഗീസ് കുര്യനും പെൻഡ്രൈവ് സമർപ്പണം ബ്രദർ ജോൺ പി. തോമസും നിർവ്വഹിച്ചു.

ഓഡിയോ ബൈബിൾ ടിം പ്രവർത്തകർക്ക് സി.വി.വടവനയും ബ്രദർ ചാൾസ് ജോണും ഫലകങ്ങൾ സമ്മാനിച്ചു. ജയിംസ് വർഗീസ് ഐ.എ.എസ് , പാസ്റ്റർ രാജു പൂവക്കാല, സുവി. സജീവ് വർഗീസ്, സണ്ണി സ്റ്റീഫൻ, സി.റ്റി. ജോണിക്കുട്ടി, പാസ്റ്റർ വർഗീസ് മത്തായി, റിജി സ്കറിയാ, റെജി തറവട്ടം എന്നിവർ ആശംസകൾ അറിയിച്ചു. 

അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ ചർച്ച് ക്വയറും ഇമ്മാനുവേൽ ഹെന്റി, ജയ്സൺ സി.സോളമൻ, ബ്രൗൺ തോമസ് എന്നിവരും ഗാനശുശ്ര ഷയ്ക്ക് നേതൃത്വം നൽകി.

ഒന്നര വർഷത്തിന്റെ കഠിനപരിശ്രമങ്ങൾക്കൊടുവിൽ പുതിയ നിയമവും സങ്കീർത്തനങ്ങളും സദൃശ്യവാക്യങ്ങളും മകിച്ച് സ്റ്റുഡിയോയിൽ ആധു നിക സാങ്കേതിക സഹായത്തോടെ ബിനോയ് ചാക്കോ വായിച്ച് സംഗീത പശ്ചാത്തലത്തോടെ മലയാളി സമൂഹത്തിന് സമർപ്പിക്കുകയായിരുന്നു. ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ മിഡിൽ ഈസ്റ്റിൽ നവം ബർ 9 ന് പ്രകാശനം ചെയ്തു. ബഹറിനിലെ എൻ.ഇ.സി. ഫെലോ ഷിപ്പ് ഹാളിൽ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം. ബ്രദർ ബിനോയ് ചാക്കോ പങ്കെടുത്തു.

Advertisement