മണിപ്പൂർ : ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെഥേൽ ഗോസ്പൽ അസംബ്ലി കോട്ടയം സോണൽ

മണിപ്പൂർ : ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ബെഥേൽ ഗോസ്പൽ അസംബ്ലി കോട്ടയം സോണൽ

കോട്ടയം: പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ കോട്ടയം സോണൽ മണിപ്പൂരിലെ പീഡിത ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ജൂലൈ 30- ന്  കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ യോഗം ചേർന്നു.

പാസ്റ്റർ സന്തോഷ് മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോർജ്ജ് ബെഞ്ചമിൻ, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ വി.സി മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Advertisement