ഗ്രേസ് ക്രിസ്ത്യൻ കോളേജ് - ഗ്രാജുവേഷൻ നാളെ

ഗ്രേസ് ക്രിസ്ത്യൻ കോളേജ് - ഗ്രാജുവേഷൻ നാളെ

പത്തനാപുരം: ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിന്റെ(accredited by IATA) ആഭിമുഖ്യത്തിൽ 2020 ഇൽ ആരംഭിച്ച വാട്സാപ്പിൽ വചനം എന്ന ഓൺലൈൻ മാധ്യമത്തിലൂടെ ദൈവവചന പഠനം പൂർത്തിയാക്കിയ 62 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ മെയ് 23 നാളെ രാവിലെ 9 മുതൽ കോട്ടയം ഏഴാം മൈൽ ഗവ. ടെക്നിക്കൽ HSS ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. പ്രിൻസിപ്പൽ റവ. സുനിൽ കൊടിത്തോട്ടത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിദ്ധ പ്രഭാഷകനായ റവ. എബി എബ്രഹാം പത്തനാപുരം മുഖ്യസന്ദേശം നൽകുന്നതായിരിക്കും. ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജ് ഡയറക്ടർ റവ. ഡോ. ബാബു സാമുവേൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.