രോഗികൾക്ക് 'സാന്ത്വന'വുമായി പിവൈപിഎ കോട്ടയം നോർത്ത് സെന്റർ

രോഗികൾക്ക് 'സാന്ത്വന'വുമായി    പിവൈപിഎ കോട്ടയം നോർത്ത് സെന്റർ

കോട്ടയം:  ഐപിസി.കോട്ടയം നോർത്ത് സെൻറ്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ അർഹരായ രോഗികൾക്ക് കൈതാങ്ങായി 'സാന്ത്വനം' എന്ന പേരിൽ മെഡിക്കൽ ചികിത്സാസഹായ പദ്ധതിക്ക് കോട്ടയത്ത് തുടക്കമായി. 

കോട്ടയം സീയോൻ ടാബർനാക്കിൾ സഭയിൽ നടന്ന സമ്മേളനത്തിൽ    പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി ജെസ്റ്റിൻ നെടുവേലി ഉദ്ഘാടനം നിർവ്വഹിച്ചു. സെൻറ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി.അലക്സാണ്ടർ സമർപ്പണ പ്രാർത്ഥന നിർവ്വഹിച്ചു. 

പാസ്റ്റർ ഐപ്പ് സി. കുര്യൻ, എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവർ ആശംസ സന്ദേശം അറിയിച്ചു. കർത്താവായ യേശുക്രിസ്തു കാണിച്ച സമാരിറ്റൻ മിഷൻ മാതൃക പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ആതുര സേവനം ചെയ്യുന്നത്. രോഗവസ്ഥയിൽ നിസ്സഹായരായിപ്പോയ നിർദ്ധന രോഗികൾ പ്രത്യേകാൽ, കിഡ്നി , ക്യാൻസർ , ബാധിതരായ ഏറ്റവും അർഹരായവർക്ക് മുൻഗണന നൽകുന്നു.

ആദ്യഘട്ടമായി ഐപിസി കോട്ടയം നോർത്ത് സെന്ററിലെ അർഹരായ രോഗികൾക്കാണ്  മുൻഗണന നല്കുന്നതെന്ന് ഭാരവഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു

Advertisement