സമീപകാലത്ത് ആക്രമിക്കപ്പെട്ടതിലേറെയും പെന്തെക്കോസ്തു ദേവാലയങ്ങൾ: വി.ഡി. സതീശൻ

സമീപകാലത്ത് ആക്രമിക്കപ്പെട്ടതിലേറെയും പെന്തെക്കോസ്തു ദേവാലയങ്ങൾ: വി.ഡി. സതീശൻ

കുമ്പനാട്: ഇന്ത്യയിൽ സമീപകാലത്ത് ആക്രമിക്കപ്പെട്ടതേറെയും പെന്തെക്കോസ്ത് ദേവാലയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കുമ്പനാട് കൺവൻഷൻ്റെ നാലാം ദിനം പൊതുയോഗത്തിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയിൽ 400 ഓളം ക്രിസ്തീയ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അതിലേറയും പെന്തെക്കോസ്ത് സഭാഹാളുകളാണ്. നമ്മുടെ നാട് വളരെ ദു:ഖകരമായ സാഹചര്യങ്ങളോടെയാണ് മുന്നോട് പോകുന്നത്. വിദ്വേഷത്തിൻ്റേയും വെറുപ്പിൻ്റേയും വിത്തുകൾ പാകാൻ ചിലർ ശ്രമിക്കുന്നു. സ്നേഹത്തിൻ്റെ വിത്തുകൾ പാകാൻ നമുക്കാകണം. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്. എല്ലാവർക്കും തുല്യമായ അവകാശമുള്ള ഈ രാജ്യത്ത് ക്രിസ്തീയ വിഭാഗത്തിനും ലഭിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisement