പെന്തെകോസ്തുകാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണ ജോർജ്

പെന്തെകോസ്തുകാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണ ജോർജ്
varient
varient
varient

ബ്ലെസ് അനശ്വര ചേലക്കര

കുമ്പനാട്: പെന്തെകോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയമെന്ന് മന്ത്രി വീണ ജോർജ് പ്രസ്താവിച്ചു.

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99 മത് കൺവൻഷനിൽ കുമ്പനാട്ടിൽ സഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

രാജ്യത്തിന്റെ പല കോണുകളിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ പീഡനങ്ങളും അക്രമണങ്ങളും നടക്കുന്നതായി നമ്മൾ കാണുന്നു. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്നത് മതസ്വാതന്ത്ര്യമാണ്. മത നിരപേഷിതയാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുള്ള ഉത്തരവാദിത്തം നുക്കെല്ലാർക്കുണ്ട്. പ്രത്യേകിച്ച് പല കോണുകളിൽ നിന്നും പെന്തെകോസ്തു സഭകൾക്കെതിരെയും വിശ്വാസികൾക്കെതിരെയും അക്രമണം നടക്കന്നുണ്ട്. ഇതു അപലപനീയമാണ്. കേരളാ സർക്കാർ അതിനെതിരെ ശക്തമായ നടപടികളും ചെറുത്തു നില്പും സംരക്ഷണമൊരുക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നുവെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Advertisement