ഹന്നാ ഗ്ലോബൽ പ്രയർ ഫെൽലോഷിപ്പ് ഫാമിലി കോൺഫറൻസ് 2023 ക്ക് അനുഗ്രഹീത സമാപനം

കുമ്പനാട് : ഹന്നാ ഗ്ലോബൽ പ്രയർ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 29 മുതൽ 31 വരെ കുമ്പനാട് -  മുട്ടുമൺ ICPF Camp സെന്ററിൽ ഫാമിലി കോൺഫറൻസ് നടന്നു. സഹോദരിമാരായ ഹണി എ. സാം, പെർസിസ് ജോൺ, ജെസ്സി ജോഷുവ, ശ്രീലേഖ , പാസ്റ്റർമാരായ ടി.വി പോത്തൻ, എബി ഐരൂർ, ഡോ. കെ.പി സജികുമാർ, ഷാജി എം. പോൾ, എന്നിവർ പ്രസംഗിച്ചു. കോൺഫെറൻസിന്റെ മൂന്നാം ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് പാസ്റ്റർ അനിൽ കെ സാമിന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കർതൃ മേശയോടെ കോൺഫറൻസ് അനുഗ്രഹീതമായി സമാപിച്ചു. 

ഹൈദരാബാദ് കേന്ദ്രമാക്കി ആരംഭിച്ച സഹോദരിമാരുടെ ഈ ഓൺലൈൻ കൂട്ടായ്മയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 175 ൽ അധികം കുടുംബങ്ങൾ എല്ലാ ദിവസവും വൈകിട്ട് Zoom ൽ പ്രാർത്ഥനയ്ക്കായി കൂടിവരുന്നു.